കോഴിക്കോട് ബീച്ചിൽ ഓണാഘോഷ പരിപാടികൾ നടത്താനായി സപ്ലൈക്കോ ഓണം മെഗാ ഫെയർ മാറ്റി. ഉത്രാടം വരെ ആയിരുന്നു ഓണം മെഗാ ഫെയർ തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംവിധാനമാണ് വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയെ തുടർന്ന് മാറ്റേണ്ടി വന്നത്

ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും അധികം കച്ചവടം നടന്ന സപ്ലൈകോ ഓണച്ചന്ത . ദിനംപ്രതി 3 മുതൽ മൂന്ന ലക്ഷം രൂപ വരെയായിരുന്നു വിറ്റു വരവ്. തിങ്കളാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികൾക്കായി ബീച്ചിലെ ഓണച്ചന്ത മാറ്റാൻ ജില്ലാ കളക്ടറാണ് നിർദ്ദേശം നൽകിയത്. മുന്നറിയിപ്പില്ലാതെ ഓണച്ചന്തയുടെ സ്ഥലം മാറ്റിയത് ഉപഭോക്താക്കളെ വലയ്ക്കുന്നു

ഈ മാസം 25 വരെ ബീച്ചിൽ നിലനിർത്തേണ്ടിയിരുന്ന, ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സംവിധാനമാണ് വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയെ തുടർന്ന് പൊളിച്ചു മാറ്റേണ്ടി വന്നത്. സബ്‌സിഡി സാധനങ്ങൾക്കായി എത്തുന്നവർ ബീച്ചിൽ നിന്ന് തിരിച്ചു പോകുന്നു ഓണം മെഗാ ട്രേഡ് ഫെയര്‍ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ സപ്ലൈകോ പീപ്പിള്‍സ് ബസാറിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു .

Post a Comment

Previous Post Next Post