കോഴിക്കോട് :  ഓണം അവധിയായതോടെ ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. 
ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. 

ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് അർധ രാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽവരും. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. 

ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു.
 

Post a Comment

Previous Post Next Post