ഓമശ്ശേരി:
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ മുപ്പതാം ത്രിദിന ഉറൂസ്‌ മുബാറക്കിന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഭക്തി നിർഭരമായ തുടക്കം.പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉറൂസ്‌ മുബാറക്‌ നടക്കുന്നത്‌.

ഇന്നലെ സുബ്‌ഹി നിസ്കാരാനന്തരം മൗലിദ്‌ പാരായണത്തോടെയാണ്‌ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക്‌ തുടക്കമായത്‌.മമ്മുട്ടി ബാഖവി വെള്ളമുണ്ട നസ്വീഹത്ത്‌ പ്രഭാഷണം നടത്തി.
തുടർന്ന് ഖത്തം തുടങ്ങൽ ചടങ്ങും കൂട്ട സിയാറത്തും നടന്നു.പുതിയോത്ത്‌ ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി നേതൃത്വം നൽകി.രാത്രി ആദ്യ ദിന പരിപാടികളുടെ ഉൽഘാടനം എം.എ.റസാഖ്‌ മാസ്റ്റർ എം.എൽ.എ.നിർവ്വഹിച്ചു.സയ്യിദ്‌ മുഹമ്മദ്‌ മഅശൂഖ്‌ തങ്ങൾ ഹുദവി കുറുമ്പത്തൂർ മജ്‌ലിസുന്നൂറിന്നും പ്രാർത്ഥനക്കും നേതൃത്വം നൽകി.

ഇന്ന് (ശനി)മഗ്‌രിബ്‌ നിസ്കാരാനന്തരം പരിപാടികൾ സി.കെ.ഖാസിം എം.എൽ.എ.ഉൽഘാടനം ചെയ്യും.ഇ.കെ.സ്വിദ്ദീഖ്‌ വാഫി പ്രഭാഷണം നടത്തും.നാളെ (ഞായർ)രാവിലെ 9.30 ന്‌ അനുസ്മരണ സമ്മേളനം അഡ്വ:പി.കെ.ഫിറോസ്‌ എം.എൽ.എ.ഉൽഘാടനം ചെയ്യും.ഖത്തീബ്‌ പി.സി. ഉബൈദ്‌ ഫൈസി മുഖ്യപ്രഭാഷണവും ബാവ ജീറാനി അൽ അൻസ്വരി അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന്‌ നടക്കുന്ന സമാപന ദിക്ർ-ദുആ മജ്‌ലിസിന്‌ മുഹമ്മദ്‌ ഹൈത്തമി വാവാട്‌ നേതൃത്വം നൽകും.പുതിയോത്ത്‌ മുദരിസ്‌ ഹുസൈൻ ഫൈസി മഞ്ഞപ്പറ്റ,പുതിയോത്ത്‌ ഖുർആൻ കോളജ്‌ പ്രൻസിപ്പൽ ഹാഫിള് മുഹമ്മദ്‌ സൽമാൻ മാഹിരി പള്ളിക്കൽ ബസാർ എന്നിവർ പ്രസംഗിക്കും.ആയിരങ്ങൾ സന്നിഹിതരാവുന്ന സമാപന ചടങ്ങിൽ സാദാത്തീങ്ങളും ഉലമാക്കളും ഉമറാക്കളുമുൾപ്പടെ മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ത്രിദിന ഉറൂസ്‌ മുബാറകിന്റെ ആദ്യദിന പരിപാടികൾ എം.എ.റസാഖ്‌ മാസ്റ്റർ എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post