കോടഞ്ചേരി :
കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി ജീരകപ്പാറ ഭാഗത്ത് നിന്നും പിന്മാറാതെ കാട്ടാന.
തുഷാരഗിരിയിൽ കുന്നേൽ ജോസ്,കുന്നേൽ ഷെല്ലി, കുന്നേൽ സെബാസ്റ്റ്യൻ എന്നിവരുടെയും ജീരകപ്പാറ പ്രദേശത്ത്പാലത്തിങ്കൽ ജയിംസ്,
ചക്കംമൂട്ടിൽ ബെന്നി, പന്തലാടിയിൽ ആൻറണി, കാരൂപാറ ജോസ് എന്നിവരുടെയും കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
ഷെല്ലി കുന്നേലിന്റെ
വാട്ടർ ടാങ്കും നശിപ്പിക്കപ്പെട്ടു.
ദിവസങ്ങളായി കാട്ടാന തുഷാരഗിരിയിലും ജീരകപ്പാറ പ്രദേശത്തുമായി നിലയുറ പ്പിച്ചിരിക്കുകയാണ്.
കർഷകരുടെ കൃഷികളായ തെങ്ങ് ,കവുങ്ങ്, വാഴ, കടപ്ലാവ്
എന്നിവയാണ് നശിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഉണ്ടായിരുന്ന സോളാർ ഫെൻസിങ് സംരക്ഷിക്കാതെ നശിച്ചു പോയതിനാലാണ് വന്യമൃഗ ശല്യം രൂക്ഷമാവുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വന്യമൃഗ ശല്യത്തിന്പരിഹാരം ഉണ്ടായില്ലെങ്കിൽപ്രതിഷേധത്തിലേക്ക് നീങ്ങാനാണ്
പ്രദേശവാസികളുടെ തീരുമാനം.
സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി ,
വാർഡ് മെമ്പർ
ജിജി എലിവാലുങ്കൽ,മെമ്പർമാരായജോബി ജോസഫ്, ബാബു
പട്ടരാട്ട്, ശിവദാസൻ താഴെ പാലാട്ട്, നാൻസി ജോഷി കാലായിൽഎന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.


إرسال تعليق