തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.സ്കൂളിനുവേണ്ടി വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്ത സ്കൂൾ കൗൺസിലർ അമല വർഗീസ് ചടങ്ങിൽ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ ,പി ടി എ പ്രസിഡണ്ട്സനൽകുമാർ,എം പി  ടി എ ചെയർപേഴ്സൺ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരായ ഷിബു , ഷിൽന ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post