ഓമശ്ശേരി:
ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓമശ്ശേരി പി.ടി.എച്ചിന്റെ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായി അമ്പലക്കണ്ടി ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10ന് (ശനി) അമ്പലക്കണ്ടിയിൽ കുറിക്കല്ല്യാണം സംഘടിപ്പിക്കും.

വൈകിട്ട് നാല് മണി മുതൽ രാത്രി എട്ട് മണി വരെ ഇ.കെ. മുഹമ്മദി (മിൽ)ന്റെ വീട്ടങ്കണത്തിലാണ് കുറിക്കല്ല്യാണം നടക്കുക.ഇതുസംബന്ധിച്ച് ചേർന്ന വാർഡ് മുസ്‌ലിം ലീഗ് പ്രവർത്തകസമിതി യോഗം പരിപാടിക്ക് അന്തിമരൂപം നൽകി.

ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പി.ടി.എച്ചിന്റെ ഫണ്ട് ശേഖരണ യജ്ഞത്തിൽ വാർഡിലെ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.പുരുഷ-വനിതാ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.ഡിസംബറിൽ വാർഡ് മുസ്‌ലിം ലീഗ് സമ്മേളനം നടത്താനും തീരുമാനമായി.

പ്രസിഡന്റ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഡോ. കെ. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു.വി.സി.അബൂബക്കർ ഹാജി കുറിക്കല്ല്യാണത്തിലേക്കുള്ള ആദ്യ ഫണ്ട് കൈമാറി.കെ.പി.അബ്ദുൽ അസീസ് സ്വലാഹി,പി.വി.മൂസ മുസ്‌ലിയാർ,ഡോ.ടി.അലി ഹുസൈൻ വാഫി,കെ.ടി.എ.ഖാദർ ഹാജി,വി.സി. ഇബ്രാഹീം,പി.ടി.മുഹമ്മദ്,മഠത്തിൽ ഇബ്രാഹീം,ഇ.കെ.മുഹമ്മദ്,കെ.ടി.കബീർ, ഇ.കെ.അഹ്മദ് കുട്ടി,പി.പി. നൗഫൽ,ശംസുദ്ദീൻ നെച്ചൂളി,ഇബ്രാഹീം കുറ്റിക്കര,പി. ശബീർ,ഷംനാദ് കീപ്പോര് എന്നിവർ സംസാരിച്ചു.

ഫോട്ടോ: അമ്പലക്കണ്ടിയിൽ നടക്കുന്ന പി.ടി.എച്ച്. കുറിക്കല്ല്യാണത്തിന്റെ ഫണ്ട് ശേഖരണം വി.സി. അബൂബക്കർ ഹാജിയിൽ നിന്ന് ആദ്യ തുക സ്വീകരിച്ച് യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post