കൂടരഞ്ഞി: കേരള പോലിസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സുരക്ഷിതമായ ഭാവിയും ലഹരി വിരുദ്ധ സമൂഹവും എന്ന ലക്ഷ്യത്തൊടെ നടപ്പാക്കുന്ന തൂഫാൻ 2.0 ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസ്സുംഫ്ലാഗ് ഉയർത്തലും നടത്തി.


കൂടരഞ്ഞി  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന  ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു  ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ ജോർജ്  ഗാന്ധി പ്രതിമയ്ക്ക് സമീപം തൂഫാൻ പതാക ഉയർത്തി ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

സ്ഥിതിരം സമതി ചെയർമാൻമാരായ നിസാറാ ബീഗം, ജെയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, 
മെമ്പർമാരായ രത്ന രാജേഷ്, റോയ് ആക്കേൽ തോമസ് മാത്യൂ, സക്കീന സലിം , മേരി തങ്കച്ചൻ, ലിലാമ്മ 
മുള്ളനാനിക്കൽ, ഷിബാ റോയ്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ ,അസി.സെക്രട്ടറി ജയപ്രകാശ്, സി.ഡി.എസ് ചെയർപേഴ്സൺ റീന ബേബി, സബ്ന പി എന്നിവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم