ശ്രേയസ് കോഴിക്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ ബത്തേരിരുപതയുടെ സാമുഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 47 മത് വാർഷികം പുലിക്കയം യുണിറ്റിൽ വച്ച് ആഘോഷിച്ചു.


ശ്രേയസ് കുടുംബാഗംങ്ങൾ മേഖല ഡയറകടർ ഫാ.തോമസ് മണ്ണിത്തോട്ടത്തിലച്ചന്റെ നേതൃത്വത്തിൽ ശ്രേയസ് പതാക ഉയർത്തി.തുടർന്ന് നടന്ന മീറ്റിംഗിൽ മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു...




കഴിഞ്ഞ 47 വർഷങ്ങൾ കൊണ്ട് സമൂഹത്തിൽ നടത്തിയ വിപ്ലവകരമായ മാറ്റത്തിനും , ഒരോ വ്യക്തിയെയും ശരിയായ സ്വത ബോധത്തിലേക്ക് കൊണ്ടുവരുവാനും.

 ജാതിയുടെയും മതത്തിന്റെയും രാഷട്രീയത്തിന്റെയും സാമ്പത്തികത്തിന്റെയും അതിർവരമ്പുകളില്ലാതെ എല്ലാവരെയും സഹോദരങ്ങളാകുന്നു എന്ന പരസപരം കരുതലിന്റെ ലോകത്തിലേക്ക് കൊണ്ടുവരുവാനും ശ്രേയസിന്റെ കഴിഞ്ഞ നാൽപത്തി ഏഴ് വർഷത്തെ പ്രവർത്തനത്തിന് കഴിഞ്ഞു എന്നും ഡയറക്ടർ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറയുകയുണ്ടായി.. കുരത്തി C D O ജോസ് കുറുർ പ്രതിജ്ഞ ചൊല്ലി കൊടുത്തു... CD0 യോമാരുടെ ത്യാഗ പൂർവ്വമായ പ്രവർത്തനത്തെ പ്രശംസിച്ച് കൊണ്ട് കോഴിക്കോട് മേഖലയിലെമുഴുവൻ ശ്രേയസ് പ്രവർത്തകരെയും ആദരിച്ചു..

ശ്രേയസ് പുലിക്കയം യുണിറ്റ് പ്രസിഡണ്ട് മിനി പാലത്തത്തിങ്കൽ ജേക്കബ് ഊര്യക്കുന്നത്ത് ഷിൽബി രാജു യുസിമോൻ മേഖല ആനിമേറ്റർ എൽദോചാൾസ്‌ ലിസി കുന്നംപുറം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
പുലികയം യുണിറ്റ് പ്രവർത്തകയും മേഖല അക്കൗണ്ടൻ്റുമായ ലിജി സുരേന്ദ്രൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു നാരങ്ങത്തോട് CDO ഗ്രേസസികുട്ടി സമേളത്തിന് നന്ദി അർപ്പിച്ചു.

Post a Comment

أحدث أقدم