മുക്കം:
കമുക് കർഷകർ നേരിടുന്ന വിളത്തകർച്ച, വിലത്തകർച്ച, രോഗ–കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കമുക് കർഷകരുടെ അടിയന്തര യോഗം സെപ്റ്റംബർ 7ന് ഇന്ന് വൈകുന്നേരം 3 മണിക്ക് കൃഷിഭവനിൽ ചേരും.
കർഷകരുടെ പ്രശ്നങ്ങളുടെ വ്യാപ്തിയും ആഘാതവും വിലയിരുത്തി അടിയന്തര ഇടപെടലുകൾക്കും ദീർഘകാല പരിഹാരങ്ങൾക്കും നിർദേശങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും.


മുക്കം നഗരസഭ പരിധിയിലെ കമുക് കർഷകർ യോഗത്തിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ
കെ. എ ഷബീർ അഹമ്മദ് അറിയിച്ചു.

Post a Comment

أحدث أقدم