കട്ടിപ്പാറ: കട്ടിപ്പാറ കാർഷിക വികസന സമിതി മെമ്പർ ചുണ്ടൻ കുഴി കെ.കെ. മുസ്സ കോയയുടെ കൃഷിസ്ഥലത്തെ ചേമ്പ് കൃഷി കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു കാട്ടുപന്നികൾരാത്രി വേലി തകർത്ത് അകത്ത് കയറിയാണ് കൃഷി നശിപ്പിച്ചത് . 

കർഷകരുടെ കൃഷിസ്ഥലത്തെ ഇടവിള കൃഷികളായ ചേന . ചേമ്പ്. വാഴ മുതലായവ കാട്ടുപന്നികൾ നശിപ്പിക്കുന്നത് തടയാൻ വനം വകുപ്പ് നടപടികൾ സ്വികരിക്കണം. 

കൃഷി നശിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി സ്വികരിക്കണമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ . പൊതുപ്രവർത്തകൻ കെ. പി. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post