തിരുവനന്തപുരം:
സസ്പെൻഷനിലുള്ള എഡിജിപി എം.ആർ അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേല്‍നോട്ട ചുമതല നല്‍കി ഡിജിപി ഉത്തരവിറക്കി.സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ചുമതല നല്‍കുന്നത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തല്‍.സർവീസ് ചട്ടലംഘനങ്ങളും വിവിധ വിവാദങ്ങളും ചൂണ്ടിക്കാട്ടി സസ്പെൻഷനില്‍ തുടരുന്ന അജിത് കുമാറിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഫീല്‍ഡ് ഡ്യൂട്ടികളില്‍ നിന്നും മാറ്റി നിർത്തുന്നതാണ് പതിവ്.എന്നാല്‍ ഇതിന് വിപരീതമായാണ് വർക്കല പോലീസ് സ്റ്റേഷന്റെ മേല്‍നോട്ട ചുമതല അജിത് കുമാറിന് നല്‍കിയത്.ഡിജിപിയുടെ ഉത്തരവ് പോലീസ് സേനയ്ക്കുള്ളില്‍ ചർച്ചയായിട്ടുണ്ട്.

Post a Comment