തിരുവനന്തപുരം: 
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഗ്യാനേഷ് കുമാർ  ബിജെപി യിലേക്ക് ചേരാൻ നിർദേശിച്ചു.

 ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാൽ ബിജെപിയിലേക്ക് ചേരാൻ ആയിരുന്നു ​ഗ്യാനേഷ്കുമാറിന്റെ നിർദേശം.

മന്ത്രിയാകാം എന്ന് വരെ പറഞ്ഞു. ക്ഷണം നിരസിച്ചെന്നു ജിജി തോംസൺ വ്യക്തമാക്കി. 2016 ൽ ഫ്ലൈറ്റിൽ വെച്ചാണ് നിർദേശം അറിയിച്ചത്. ഗ്യാനേഷ് ക്ഷണിക്കുന്നത് സർവീസിൽ ഇരുന്നപ്പോഴെന്നും വെളിപ്പെടുത്തൽ. 2016ൽ ഡൽഹി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നും പറഞ്ഞു. ജിജി തോംസൺ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്.ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു.

Post a Comment

Previous Post Next Post