താമരശ്ശേരി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സെപ്റ്റംബർ 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായാണ് ജാഥ സംഘടിപ്പിച്ചത്.
സഹകരണ മേഖലയിലെ ജീവനക്കാർ
വിളംബര ജാഥയിൽ അണിനിരന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പൊതുസമൂഹത്തിനും സാധാരണക്കാർക്കും നൽകുന്ന സേവനങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ജാഥ.
സഹകരണ മേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന വിവിധ നിലപാടുകളും ജീവനക്കാരുടെ പ്രശ്നങ്ങളും സഹകരണ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടും.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ അഭ്യർത്ഥിച്ചു.
KCEU ജില്ലാ വൈസ് പ്രസിഡണ്ട് കെ വിജയകുമാർ,ജില്ലാ കമ്മിറ്റി അoഗങ്ങളായ കെ വന്ദീപ് രാജു,ഡാലിയ മനോജ്,മിജിൻ കെ ജോർജ്ജ് ഏരിയാ ഭാരവാഹികളായ എം എം രജയ്, ജിൽസൺ ജോൺ, പി മുഹമ്മദ് ഷബീർ, കെ ജി സജീഷ്, കെ സി സുരേഷ്കുമാർ, ടി കെ റിൽജ, വി ലിജു പി ലെനിൻ ദാസ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق