തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സ്ഥാപനത്തിൻ്റെ 82 -ാം വാർഷികം പ്രമാണിച്ചുള്ള ഇടവക ദിനാചരണവും കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് സ്വീകരണവും നാളെ (27 ന്) നടക്കും.
ഇടവക ദിനത്തോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ 5 വീടുകളുടെ താക്കോൽദാനം, ബേബി പെരുമാലിൽ കർഷക അവാർഡ് സമർപ്പണം, വിവാഹ ജീവിതത്തിൻ്റെയും സമർപ്പിത ജീവിതത്തിൻ്റെയും ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, സംസ്ഥാനതല പുരസ്കാരം നേടിയവരെ ആദരിക്കൽ, മികച്ച കുടുംബ യൂണിറ്റുകൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.
രാവിലെ 9. 30ന് ആർച്ച് ബിഷപ്പിന് സ്വീകരണം നൽകും. തുടർന്ന് സമൂഹ കൃതജ്ഞത ബലി.
പിന്നീട് നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ ആദരിക്കും.
വിവിധ പുരസ്കാര വിതരണത്തിനു ശേഷം സ്നേഹവിരുന്നോടെ പരിപാടി സമാപിക്കും.

إرسال تعليق