ഓമശ്ശേരി: എം.ബി.ബി.എസിനും ബി.ഫാമിനും മികച്ച വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹുദയെയും നദയെയും സഊദി ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുമോദിച്ചു.ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സ്വിദ്ദീഖ് തടത്തിമ്മലിന്റെ ഇരട്ടക്കുട്ടികളാണ് ഹുദയും നദയും.കെ.എം.സി.സി ഭാരവാഹികൾ വീട്ടിലെത്തിയാണ് ഇരുവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചത്.
യൂനുസ് അമ്പലക്കണ്ടി ഉപഹാരങ്ങൾ കൈമാറി.ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് യു.കെ. നൗഷാദ് ഓമശ്ശേരി,ജോയിൻറ് സെക്രട്ടറി ഹാരിസ് മച്ചക്കുളം,വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ തടത്തുമ്മൽ,ടി.അഷ്റഫ് വെണ്ണക്കോട്,പി.പി. മരക്കാർ ഹാജി,കോയക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.
ഫോട്ടോ:മികച്ച വിജയം നേടിയതിന് ഹായിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യൂനുസ് അമ്പലക്കണ്ടി സമ്മാനിക്കുന്നു.

Post a Comment