അത്തോളി :
സ്കൂൾ വിദ്യാർഥികൾ ഓടിച്ച ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ബൈക്ക് വയോധികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്.

 വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം.

കോതങ്കൽ ഹൈസ്‌കൂളിൽ കലോത്സവം നടക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് റോഡിലൂടെ നടന്ന് പോവുകയായിരുന്ന സൈതലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരത്തേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ പോകുകയും ചെയ്തു.

അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥിയും റോഡിൽ തെറിച്ചുവീണ് പരിപിറ്റയാളെ അശുപതിയിൽ പ്രവേശിപ്പിച്ചു. 

തുടർന്ന് നടത്തിയ
അന്വേഷണത്തിൽ ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



Post a Comment

أحدث أقدم