മുഖ്യമന്ത്രിയുടെ ഇസാം വിരുദ്ധ പരാമർശം പിൻവലിക്കണമെന്ന ആവശ്യവുമായി എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രസ്‌താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് എപി സമസ്തയുടെ ബഹുജന സംഘടന ആവശ്യം.
ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് അത് സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ
പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാൻ വായനാ പ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനി തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം.


Post a Comment