ഹോർമുസിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഇന്ന് ഒമാനിൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന ചർച്ച മാറ്റി വെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയത്. ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്ക് സ്ഥിരീകരിക്കാതെ അമേരിക്ക. അക്കാര്യം പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഹൂതി ആക്രമണത്തിൽ സൗദിയിലെ എണ്ണ പൈപ്പ് ലൈൻ തകർന്നതോടെ ആഗോള എണ്ണ വില ഉയർന്നു.

Post a Comment

Previous Post Next Post