മുക്കം : വിദ്യാർത്ഥികളിൽ ദേശീയബോധവും ചരിത്രാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്വദേശ് മെഗാ ക്വിസ് 2026' ഉപജില്ലാതല മത്സരങ്ങൾ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.

ക്വിസ് മത്സരത്തിൻ്റെ ഉദ്ഘാടനം KPSTA സംസ്ഥാന നിർവാഹക സമിതി അംഗം സുധീർ കുമാർ യു.കെ. നിർവ്വഹിച്ചു. മത്സരങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജു കുട്ടി കക്കാടംപൊയിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

KPSTA ഉപജില്ലാ പ്രസിഡൻ്റ് ജോയ് ജോർജ്, സെക്രട്ടറി മുഹമ്മദ് അലി ഇ. കെ., ട്രഷറർ ബിൻസ് പി. ജോൺ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ്, കൗൺസിൽ അംഗം ബിജു മാത്യു, അലൻദാസ്, രാധാകൃഷ്ണൻ, അർച്ചന, ഡോണ ജോസഫ്, അജയ് പി എസ്, അനു അഗസ്റ്റ്യൻ, സൗമ്യ, ലിസി അഗസ്റ്റ്യൻ എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ താഴെ പറയുന്നവരാണ്:

 LP വിഭാഗം:

 ഒന്നാം സ്ഥാനം : മുഹമ്മദ് അയാൻ ഇ.എ. (സെൻ്റ് സെബാസ്റ്റ്യൻ എൽ.പി.എസ് കൂടരഞ്ഞി)
 രണ്ടാം സ്ഥാനം : ആഗ്നേയ് ടി.കെ. (ജി. യു. പി. എസ്. മണാശ്ശേരി)
 മൂന്നാം സ്ഥാനം : ജിയാൻ കെ.പി. (സി.എച്ച്.എം.എൽ.പി. എസ്. നെല്ലിക്കാപറമ്പ)

 UP വിഭാഗം:

 ഒന്നാം സ്ഥാനം : ആദിവ് എ.എം. (ജി. യു. പി. എസ്. മണാശ്ശേരി)
 രണ്ടാം സ്ഥാനം: ഡിയോൺ ജോർജ് (സെൻ്റ് ജോസഫ് യു.പി.എസ്. പുല്ലൂരാംപാറ)
 മൂന്നാം സ്ഥാനം: എൽവിൻ വർഗീസ് (സേക്രഡ് ഹാർട്ട് യു.പി .എസ്. തിരുമ്പമ്പാടി)

 HS വിഭാഗം:
 ഒന്നാം സ്ഥാനം: ദേവ് ആർഷ് എസ്. ജെ. (PTMHS കൊടിയത്തൂർ)
 രണ്ടാം സ്ഥാനം: അക്ഷത് ശ്രീധർ ടി. എസ്. (ജി.എച്ച്.എസ്.എസ് നീലേശ്വരം)
 മൂന്നാം സ്ഥാനം: മുഹമ്മദ് സയാൻ (PTMHS കൊടിയത്തൂർ)

Post a Comment

Previous Post Next Post