ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ തിരുവമ്പാടി തമ്പലമണ്ണ സ്വദേശിനിയായ വിദർശ വിനോദിന് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക‌ി എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

1,773 പോയിൻ്റോടെ ഗെയിംസ് റെക്കോർഡ് തുല്യമാക്കിയ ചൈന സ്വർണം നേടിയപ്പോൾ, 1,763 പോയിൻ്റോടെയാണ് ഇന്ത്യൻ സംഘം വെള്ളിമെഡൽ ഉറപ്പിച്ചത്.

 ഷൂട്ടിങ്ങിൽ വ്യക്തിഗത ഇനത്തിൽ തിലോത്തമയും വിദർശയും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങൾ നേടി ഫൈനലിലെത്തി.

 ടീമിനൊപ്പം മെഡൽ നേട്ടത്തിൽ പങ്കാളിയായെങ്കിലും, വ്യക്തിഗത ഫൈനലിൽ ഇടംപിടിക്കാൻ ആഷിക്ക് സാധിച്ചില്ല.

ഗെയിംസിൽ വിദർശ രണ്ടാം മെഡലാണ് നേടിയത്.

 നേരത്തെ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദർശ സ്വന്തമാക്കിയിരുന്നു. 

10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് വെള്ളി മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ സ്വദേശിനിയാണ് വിദർശ.

Post a Comment

أحدث أقدم