തിരുവമ്പാടി:
പ്രായത്തെ മറികടന്നുകൊണ്ട് അക്ഷരത്തിന്റെ പുതുയുഗം തേടി സാക്ഷരത മിഷന്റെ പ്രവർത്തനത്തിലൂടെ മികച്ച പഠിതാവായി സംസ്ഥാന ഗവൺമെന്റിന്റെ ആദരവ് ഏറ്റുവാങ്ങിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.കെ ചൂലൻ കുട്ടിയെ ഉമ്മൻചാണ്ടി കൾച്ചർ ഫോറത്തിൽ ആഭിമുഖ്യത്തിൽ വീട്ടിലെത്തി ആദരിച്ചു.
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം മണ്ഡലം ചെയർമാൻ പി.സുജുമാസ്റ്റർ അധ്യക്ഷതവഹിച്ചു.
അറിവിൻറെ ലോകം കീഴടക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്നതും പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്നിരുന്ന ടികെ ചൂലൻ കുട്ടിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫിന്റെ ചെയർമാൻ ടി.ജെ കുര്യാച്ചൻ പറഞ്ഞു.
ടോമി കൊന്നക്കൻ, ജോഷി പുല്ലുകാട്ടിൽ, ടി എൻ സുരേഷ്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ബിനു പുതുപ്പറമ്പിൽ, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

Post a Comment