കോഴിക്കോട്:
2025-26 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മികച്ച നേട്ടം. വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനത്തിനും നവീന അധ്യാപന രീതികൾക്കുമായി ജില്ലയിൽ നിന്ന് മൂന്ന് അധ്യാപകരാണ് ഈ വർഷത്തെ സംസ്ഥാന പുരസ്കാരത്തിന് അർഹരായത്.
വിവിധ വിഭാഗങ്ങളിലായി പുരസ്കാരം നേടിയവർ:
യു.പി. വിഭാഗം: ജെയിംസ് ജോഷി (പ്രധാനാധ്യാപകൻ, ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ, വേനപ്പാറ)
ഹൈസ്കൂൾ വിഭാഗം: സിറാജുദ്ദീൻ പി.ടി. (എച്ച്.എസ്.ടി. നാച്ചുറൽ സയൻസ്, ജി.എച്ച്.എസ്.എസ്. പൂനൂർ).
ഹയർ സെക്കണ്ടറി വിഭാഗം: ഡോ. ശ്രീജ കെ. (എച്ച്.എസ്.എസ്.ടി. ബോട്ടണി, ജി.എച്ച്.എസ്.എസ്. കുണ്ടൂപറമ്പ്).
അധ്യാപക അവാർഡുകൾക്ക് പുറമെ, സംസ്ഥാന സ്‌കൂൾ പെർഫോമൻസ് അവാർഡിന് മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളും അർഹരായി.
അവാർഡ് ജേതാക്കളെ കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്. ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചു.
അറിവും മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്ന അധ്യാപകരുടെ ആത്മാർഥ സേവനത്തിനും വിദ്യാഭ്യാസ മികവിനും ലഭിച്ച ഈ അംഗീകാരം ജില്ലയ്ക്ക് വലിയ അഭിമാന നിമിഷമാണെന്ന് കളക്ടർ വ്യക്തമാക്കി.

إرسال تعليق