കണ്ണോത്ത്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിനുമെതിരെ ആർ.എസ്.എസ് - യു.ഡി.എഫ് കൂട്ടുകെട്ട് ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്ന കള്ളപ്രചാരണങ്ങൾഎന്ന് ആരോപിച്ച് അതിനെതിരെ സി.പി.ഐ.എം കണ്ണോത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു.

കണ്ണോത്ത് അങ്ങാടിയിൽ നടന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി കെ.എം. ജോസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. 
 ഇ.പി. നാസർ സ്വാഗതം പറഞ്ഞു.

ജോൺ മാസ്റ്റർ, എം.എം. സോമൻ, രജനി സത്യൻ, ബിന്ദു, വി.എം. ജോസഫ്, നാഫൽ, റീന, ലൂയിസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post