കോടഞ്ചേരി:
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് കരട് വിജ്ഞാപനത്തിൽ കേരളം നൽകിയ അന്തിമ നിർദ്ദേശപ്രകാരമുള്ള മേഖലകൾ മാത്രം ഉൾപ്പെടുത്തി റവന്യൂ ഭൂമിയും വനവും വേർതിരിച്ച് സീറോ ബഫർ സോൺ അടിസ്ഥാനത്തിൽ കർഷക താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കാവു എന്ന് കോടഞ്ചേരിയിൽ ചേർന്ന സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധി യോഗം ആവശ്യപ്പെട്ടു. 

2024 റവന്യൂ കൃഷിഭൂമികൾ വേർതിരിച്ച് വനം മാത്രം അടിസ്ഥാനമാക്കി നൽകിയ മാപ്പ് അംഗീകരിക്കണമെന്നും പ്രാദേശിക ഭാഷകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും രാജ്യത്ത് ജനസാന്ദ്രത ഏറ്റവും ഉള്ള സംസ്ഥാനമായ കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനഭൂമി ഉണ്ടായിട്ടും വിജ്ഞാപനത്തിലെ ആ വ്യക്തത മാറ്റി മലയോരമേഖല ജനങ്ങളുടെ ആശങ്ക അകറ്റാൻ  കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാൻ വനം കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കത്തുകൾ അയക്കാനും ഈമെയിൽ അയക്കാനും07/09/2026 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന പ്രവർത്തകരെ വിളിച്ചു ചേർത്ത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വിപുലമായ കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  അംബിക മംഗലത്ത് യോഗം ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അലക്സ് തോമസ്, വിവിധ രാഷ്ട്രീയ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളായ വിൻസെന്റ് വടക്കേമുറിയിൽ, കെ എം ബഷീർ, എഎസ് രാജു, ജയ്സൺ മേലാ കുഴി, ജോസ് ഐരാറ്റിൽ, ജോസ് പൈക, അബൂബക്കർ മൗലവി. കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സത്യൻ ചോലയിൽ,  ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ, റൂബിതമ്പി ,നാൻസി ജോഷി, ബിന്ദു ജോർജ്, റെജി തമ്പി , സജിനി രാമൻകുട്ടി ,ജ്യോതി സന്തോഷ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ എന്നിവർ പ്രസംഗിച്ചു. 

Post a Comment

أحدث أقدم