കോഴിക്കോട് : 
വരുന്ന ഞായറാഴ്ച വരക്കലിൽ നിന്ന് ആരംഭിക്കുന്ന ഇസ്സ കോഡ് അംഗങ്ങളുടെ ജില്ലാ റാലി ആശയ സഞ്ചാരത്തിൻ്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച  സെൻ്റിനറി വൊയേജ് സമാപിച്ചു.

 രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 10 ഡിവിഷൻ കേന്ദ്രങ്ങളിൽ ആണ് സെൻ്റിനറി വൊയേജിന് സ്വീകരണം ഒരുക്കിയത്.

 കഴിഞ്ഞദിവസം രാവിലെ സമസ്ത മുൻ സെക്രട്ടറി എപി മുഹമ്മദ് മുസ്‌ലിയാർ മഖാം സിയാറത്തിന് എ കെ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകി. കൊടുവള്ളിയിൽ നിന്ന്  ആരംഭിച്ച സെൻ്റിനറി വൊയേജിന്  കുന്നമംഗലം, മാവൂർ, ഫറോക്ക് എന്നീ ഡിവിഷൻ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തുടർന്ന് കോഴിക്കോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സെൻ്റിനറി വൊയേജ് സമാപിച്ചു.

 ഇതോടനുബന്ധിച്ച് ഓരോ കേന്ദ്രങ്ങളിലും ഇസ്സ കോഡ് അംഗങ്ങളുടെ സംഗമവും റാലിയും നടന്നു. ഓരോ കേന്ദ്രങ്ങളിലും സമസ്ത , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തിൽ ആണ് സെൻ്റിനറി വൊയേജിനെ സ്വീകരിച്ചത്.


ഇർഷാദ് സഖാഫി എരമംഗലം, യാസീൻ ഫവാസ് , മൻസൂർ സഖാഫി പരപ്പൻ പൊയിൽ, അബൂബക്കർ ജുനൈദ് സഖാഫി പാലാഴി, അജ്മൽ സഖാഫി കച്ചേരിമുക്ക് എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.

 സയ്യിദ് ജാബിർ സഖാഫി കായലം, അബ്ദുസ്സലാം ബുസ്താനി, സയ്യിദ് സയ്യിദ് ഫള്ൽ ഹാഷിം സഖാഫി , ആബിദ് സഖാഫി നല്ലളം, അബ്ദുസ്സലാം മാസ്റ്റർ വെള്ളിമാടുകുന്ന്, സംസാരിച്ചു. ജില്ല ഭാരവാഹികളായ ഫായിസ് എം എം പറമ്പ്, സ്വലാഹുദ്ദീൻ സഖാഫി പുള്ളാവൂർ, റാഷിദ് ബിപി ഇരിങ്ങല്ലൂർ, ആഷിക് സഖാഫി കാന്തപുരം, ആദിൽ മുബാറക്ക് പൊക്കുന്ന്, റാഷിദ് സിപി പുല്ലാളൂർ, റാഷിദ് ഇ കെ കളരാന്തിരി, അൽഫാസ് ഒളവണ്ണ, അബ്ബാസ് കാന്തപുരം, അഷ്റഫ് ചെറുവാടി നേതൃത്വം നൽകി.

Post a Comment

Previous Post Next Post