പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു പി സ്കൂൾ കലോത്സവം 
Art Fiesta 2K26  ഗായകനും അധ്യാപകനുമായ ഷിബു കെ ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ്  മാനേജർ ഫാദർ അരുൺ തുറവക്കൽ  
  അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതമാശംസിച്ചു.  പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, എം പി ടി എ ചെയർപേഴ്സൺ സോണി സിജോ , അധ്യാപക പ്രതിനിധി അനൂപ് ജോസഫ് തുടങ്ങിയവർ  ആശംസയർപ്പിച്ച് സംസാരിച്ചു. 

കലോത്സവം കൺവീനർ നീനു മരിയ ജോസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.  

നാലു വേദികളിലായി  നടന്ന കലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

Post a Comment

أحدث أقدم