വേനപ്പാറ: ലഹരിക്കെതിരായ ക്യാമ്പയിൻ 'ഓപ്പറേഷൻ തൂഫാന്റെ 'ഭാഗമായി, ഹോളി ഫാമിലി ഹയർ സെക്കഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സിനെ തൂഫാൻ കമാൻഡോസ് ആയി പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും, സാമൂഹ്യ ജാഗ്രത പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സിനെ സജീവ പങ്കാളികളാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
എം .എം രാധാമണി ടീച്ചർ വോളണ്ടിയേഴ്‌സിനെ തൂഫാൻ കമാൻഡോസായി പ്രഖ്യാപിച്ചുകൊണ്ട്, ലഹരി വിരുദ്ധ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ലീഡർ ആദിത്യ ലിനീഷ് ലഹരിവിരുദ്ധ സന്ദേശം നൽകുകയും തുടർന്ന് എവ്ലിൻ മരിയ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ
സിബി തോമസ്,പ്രിൻസിപ്പൽ മഹേഷ് കെ ബാബു വർഗീസ് ,പി ടി എ പ്രസിഡൻറ് സിദ്ധീഖ് പുത്തൻപുരയിൽ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ജിഷ പി, മലയാളം അധ്യാപിക ഷിൻലി പി കെ എന്നിവർ സംസാരിച്ചു.


إرسال تعليق