ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ NSS വോളണ്ടിയേഴ്സ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷി സാറിനെ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്കരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രിൻസിപ്പാൾ
മഹേഷ് കെ ബാബു വർഗീസ് സ്വാഗതം ആശംസിച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ്, പി.ടി.എ പ്രസിഡന്റ് സിദ്ധിഖ് പുത്തൻപുരയിൽ, വൈസ് പി.ടി.എ പ്രസിഡണ്ട് ഗിരീഷ്, എം. പി.ടി.എ പ്രസിഡന്റ് ലിൻസി ആന്റണി, സ്റ്റാഫ് സെക്രട്ടറി സിനി മാത്യു എന്നിവർ സംസാരിച്ചു.



Post a Comment