തിരുവമ്പാടി: 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരികളുടെ ഉത്സവം – തില്ലം തില്ലം 360 ഡിഗ്രിയ്ക്ക് ഇന്ന് സമാപനം. സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ആറിന് അനുരാഗ് ഓഡിറ്റോറിയത്തിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും.

നൂറുകണക്കിന് വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും ചുവപ്പ്, നീല, മഞ്ഞ, പച്ച എന്നീ നാല് നിറങ്ങളിലുള്ള നാല് ടീമുകളായാണ് ഘോഷയാത്രയിൽ മത്സരാടിസ്ഥാനത്തിൽ അണിനിരക്കുന്നത്. പുലികളി, കഥകളി, തെയ്യം, ഒപ്പന, കോൽക്കളി, തിരുവാതിരക്കളി, മാർഗംകളി തുടങ്ങിയ വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും  ചെണ്ടമേളം, ബാൻഡ് സെറ്റ് എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകും.


Post a Comment

أحدث أقدم