തിരുവനന്തപുരം: പിണറായി സർക്കാരിന് വീഴ്ച്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് വീഴ്ചയുണ്ടായി.
നമ്മുടെ ആളുകള്‍ തന്നെ നമുക്ക് വോട്ട് ചെയ്തില്ല.
അഞ്ചു കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ശരിയാക്കാമെന്ന് പറഞ്ഞാല്‍ പോരാ. ശരി ചെയ്തു കാണിക്കണം. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം LDF തോല്‍ക്കാന്‍ പാടില്ലായിരുന്നു.
തോല്‍വിയേക്കുറിച്ച് നാം പഠിക്കുമ്പോള്‍ ഈ ചോദ്യം നാം ചോദിക്കണം.
നമ്മുടെ എല്ലാം എല്ലാമായവരെ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ചോ?.
കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് വീഴ്ചയുണ്ടായി. ബാറിന് ദൂരപരിധി 50 മീറ്റര്‍, ഷാപ്പിന് 400 മീറ്റര്‍? ഇതെന്തു ന്യായമെന്നും ബിനോയ് വിശ്വം ചോദിച്ചു.
സതീശന്റെ പ്രവർത്തി കണ്ടാൽ നെഹ്റു ജീവിച്ചിരിപ്പുണ്ടെങ്കിൽ ചൂലെടുത്ത് അടിച്ചേനെ. നെഹ്റുവിൻറെ ആശയങ്ങൾക്ക് വിരുദ്ധമായാണ് സതീശൻ പ്രവർത്തിക്കുന്നത്. തെറ്റുകൾക്കുള്ള മറയല്ല നെഹ്റു എന്ന് അവർ അറിയണമെന്നും അദ്ദേഹം വിമർശിച്ചു.
തോൽവിക്ക് പിന്നാലെ പാർട്ടിയിലും മുന്നണിയിലും തിരുത്തൽ നടപടികൾ ആവശ്യമാണെന്ന നിലപാട് ബിനോയ് വിശ്വം നേരത്തെയും വ്യക്തമാക്കിയിരുന്നു. ജനവിഭാഗങ്ങൾ എൽഡിഎഫിൽനിന്ന് അകന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും തെറ്റുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

إرسال تعليق