പുല്ലൂരാംപാറ :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി  സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണയോഗം തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു. 

 പഞ്ചായത്ത് മെമ്പറും സ്കൂൾ പി ടി എ പ്രസിഡന്റുമായ സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ ബെന്നി ലൂക്കോസ് ആമുഖഭാഷണം നടത്തി.

 സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് യോഗത്തിന് സ്വാഗതം ആശംസിച്ചു.  എം പി ടി എ ചെയർപേഴ്സൺ സോണി സിജോ പൂർവ്വാധ്യാപകരായ ടി പി ജോസഫ്,  കെ എം സെബാസ്റ്റ്യൻ, മേരി എം സി ,  സിബി കുര്യാക്കോസ്  പൊതുപ്രവർത്തകരായ ജോസ് മാത്യു, കുര്യാച്ചൻ തെങ്ങുംമുട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചെയർമാനും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് ജനറൽ കൺവീനറുമായി 751 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

 സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.  പൂർവാധ്യാപകർ, പൗരപ്രമുഖർ, മുൻ പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم