തിരുവമ്പാടി:
സാക്ഷരതാ പഠനം നാലാം ക്ലാസ് തുല്യത പരീക്ഷയിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കോടെ മികവുറ്റ വിജയം നേടിയ ടി.കെ ചൂലൻകുട്ടിയെ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ചു. ആദരവിൻ്റെ ഭാഗമായി പൊന്നാടയും ഷാളും അണിയിക്കുകയും കാഷ് അവാർഡ് നൽകുകയും ചെയ്തു. ഡി.ഡി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ചടങ്ങ് ഉൽഘാടനം ചെയ്തു. 72ാം വയസിലും പഠനം ഒരു തപസ്യയായി കണ്ട് മികവാർന്ന വിജയം കൈവരിച്ച ടി.കെ ചൂലൻകുട്ടിയുടെ സ്ഥിരോൽസാഹം മാതൃകാപരമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. അജിത മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായ ആംഗം മറിയാമ്മ ബാബു, രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ അച്ചപ്പറമ്പിൽ, സുലേഖ അടുക്കത്ത്, ബഷീർ ചൂരക്കാട്ട്, ഷിജു ചെമ്പനാനി, എ.കെ. മുഹമ്മദ്, റോയ് മനയാനി, ടി.കെ. ചുലൻകുട്ടി എന്നിവർ പ്രസംഗിച്ചു. 


Post a Comment

Previous Post Next Post