തിരുവമ്പാടി: സംസ്ഥാന സാക്ഷരതാ മിഷന്റെ ജില്ലയിലെ മുതിർന്നപഠിതാവിനുള്ള മികച്ച സാക്ഷരതാ പുരസ്കാരം നേടിയ മുൻ ഗ്രാമപഞ്ചായത്ത് അംഗം ചൂലൻകുട്ടിയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു.
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ചടങ്ങിലായിരുന്നു ഇദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
ചടങ്ങിൽ പങ്കെടുത്ത ശേഷം നാട്ടിലെത്തിയ ചൂലൻകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രായത്തെ തോൽപ്പിക്കുന്ന ഇദ്ദേഹത്തിന്റെ അറിവിനോടുള്ള ആഗ്രഹവും പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും പ്രദേശത്തെ മുഴുവൻ ആളുകൾക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് വലിയ മാതൃകയാണെന്ന് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.അജിത, സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ജോഷി പുല്ലുകാട്ടിൽ, ജയപ്രസാദ്, സജ്‌ന മുഹമ്മദാലി, മറിയാമ്മ ബാബു, പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment