തിരുവമ്പാടി: 
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ (SIR) പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവാക്കളും വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും ഡൽഹിയിലെ ജന്ദർ മന്ദറിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്‌ഡിപിഐ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

 മുക്കത്ത് നടന്ന പ്രതിഷേധയോഗം എസ്‌ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിഅംഗം ടിപി മുഹമ്മദ്  ഉദ്ഘാടനം ചെയ്തു.

 തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ബീരാൻകുട്ടി,സെക്രട്ടറി സുബൈർ,വൈസ് പ്രസിഡൻറ് മമ്മദ് കുന്നുമ്മൽ,സലാം ഹാജി ,നാസർ,സിപിഷമീർ,ഫാറൂഖ് തിരുവമ്പാടി,മുജീബ്
തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم