പുതുപ്പാടി:
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 17 വാർഡിലെ ആറാംമുക്ക് പ്രദേശത്ത് കൃഷിയിടത്തിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.

വാർഡ് മെബർ ബ്രിജിലാ സുനീഷ്, ദീപു കണ്ണന്തറ, സെബാസ്റ്റ്യൻ കെ വി എന്നിവരുടെ സാന്നിദ്ധ്യത്തിൻ കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു.
ഈ പ്രദേശത്ത് സന്ധ്യയായി കഴിഞ്ഞാൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.

ഈ വാർഡിൽ എംപാനൽ ഷൂട്ടർമാരുടെ സേവനം ഉടൻ ലഭിക്കുന്നതിന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ബ്രിജില സുനീഷ് ആവശ്യപ്പെട്ടു.


Post a Comment

أحدث أقدم