തൃശൂർ: 
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകര്‍ക്കും വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

സംഘാടന പിഴവ് കൊണ്ട് തൃശൂര്‍ ജില്ലയില്‍ നടന്നിരുന്ന നീന്തല്‍ മത്സരം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കായികമേള നീന്തൽ മത്സരങ്ങൾ നടക്കുന്നിടത്ത് മേൽക്കൂര പൊളിഞ്ഞു വീണതിൽ പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.


മൂന്ന് ദിവസങ്ങളിലായി തൃശൂരില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാനെതിയ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. ഭക്ഷണം,വിശ്രമ കേന്ദ്രം,മെഡിക്കല്‍ സംവിധാനം തുടങ്ങിയ കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇങ്ങനെ പോകുന്നു രഹസ്വാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പരാതിയുമായി എത്തിയ രക്ഷിതാക്കള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഒരു ചുമതലക്കാരന്‍ പോലും വേദികളില്‍ ഉണ്ടായിരുന്നില്ല. അതിനിടയിലാണ് നീന്തല്‍ മത്സര വേദിയിലെ താത്ക്കാലിക മേല്‍ക്കൂര തകര്‍ന്ന് വീണ് 5 ഓളം കുട്ടികള്‍ക്ക് പരുക്കേറ്റത്. സംഘാടർക്കും സംസ്ഥാന സർക്കാരനും എതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

സംസ്ഥാന സ്കൂൾ ഗെയിംസ് വേദിയിൽനിന്ന് ജീവനോടെ തിരിച്ചു വരാനാണ് മത്സരാർത്ഥികൾ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. മേളയുടെ സംഘാടനത്തിൽ കായിക വകുപ്പിന് ഒരു പങ്കുമില്ലെന്ന് വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു.
സംഭവത്തിൽ ഗുരുതര വീഴ്ച നടന്നിട്ടുണ്ട് എന്നും സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടു.
 


Post a Comment

Previous Post Next Post