തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം വരുന്നു. ഇന്ന് മുതല് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് കാറ്റിനും സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില് നിന്നും തെക്കുപടിഞ്ഞാറന് മണ്സൂണ് പിന്വാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയില് വടക്കുകിഴക്കന് മണ്സൂണ് മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കന് ശ്രീലങ്കന് തീരത്തിന് സമീപം, തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
കേരളത്തില് ഇന്ന് മുതല് 17 വരെയുള്ള ദിവസങ്ങളില് നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒക്ടോബര് 15, 16, 17 തീയതികളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര് 12, 13 തീയതികളില് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഒക്ടോബര് 15, 16, 17 തീയതികളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40-50 കി.മീ. വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യത.

إرسال تعليق