തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി സംരംഭമായ
മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഇടപാടുകാർക്ക് ഏർപ്പെടുത്തിയിരുന്ന ഓണം സമ്മാന ഉത്സവ് പദ്ധതിയുടെ നറുക്കെടുപ്പ് വിജയികൾക്കുള്ള  സമ്മാന വിതരണവും പ്രതിഭ ആദരവും  വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

 കൊച്ചിമെട്രോയുടെയാത്ര ആസൂത്രണം ചെയ്യാൻ മെട്രോ ട്രെയിനുംവാട്ടർ മെട്രോയും ഫീഡർ ബസ്സും മെട്രോ ഓട്ടോയും സൈക്കിളുംഒരേ ഫ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന  കൊച്ചി മെട്രോയുടെ പുതിയ വെബ്സൈറ്റ് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയ ടീമിലെ അംഗമായിരുന്ന അലൻ ഫിലിപ്പ് തൊട്ടു മണ്ണലിനെയും അന്താരാഷ്ട്ര ഫിലിംഫെസ്റ്റി വലിൽ ഏറ്റവും മികച്ച ബാലതാരത്തിനുള്ളഅവാർഡ് കരസ്ഥമാക്കിയ അഞ്ജന എ എസി നെയും ചടങ്ങിൽ  വിടി സുരജ് എംഎൽ എ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും  ഉപഹാരം നൽകിയും ആദരിച്ചു.

 കേരളത്തിലെ സാധാരണക്കാർക്ക് എല്ലാക്കാലത്തും താങ്ങും തണലുമായി നിന്നത് സഹകരണ പ്രസ്ഥാനങ്ങൾ ആണെന്നും അത് ഇനിയും ശക്തമായി നിലനിൽക്കേണ്ടത് നാടിൻറെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ വിടി സൂരജ് എംഎൽഎ അഭിപ്രായപ്പെട്ടു.സഹകരണ രംഗത്ത് കടന്നുകൂടിയിട്ടുള്ള അനഭിലീഷിണിയമായ പ്രവണതകളെ ചെറുത്ത് തോൽപ്പിക്കുന്നതിൽ നാം രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എംഎൽഎ ആഹ്വാനം ചെയ്തു.

മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ്  ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് വിഡി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

 ഡിസിസി ജനറൽ സെക്രട്ടറി എം ടി അഷറഫ്  ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ ,ദീപ ഷൈജോ , മുൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി നീർവേലിൽ,മുൻകൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സണ്ണി കിഴക്കരക്കാട്ട്,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഏലിയാമ്മ ജോർജ്, മേഴ്സി പുളിക്കാട്ട്, ടി ജെ കുരിയാച്ചൻ,മുൻകൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പെരികലം തറപ്പിൽ,മുൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷാദ് ഒളകര ,നിഷാബ് മുല്ലോളി , സമാൻ ചാലുളി, നിഷാദ് വിച്ചി, ടി എം എ ഹമീദ്, ഷിനോയ് അടക്കാപ്പാറ, പിടി ഹാരിസ് ,സംഘം വൈസ് പ്രസിഡണ്ട് റോബർട്ട് നെല്ലിക്ക തെരുവിൽ ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ,ശ്രീനിവാസൻ ടി സി ,അഡ്വക്കേറ്റ് സിബു തോട്ടത്തിൽ,ജോർജ് പറക്കുന്നത്ത്,ഷെറീന കിളിയെണ്ണി ,ഫ്രാൻസിസ് സാലസ് ,നീന ജോഫി,സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ പ്രസംഗിച്ചു.

Post a Comment

أحدث أقدم