കോടഞ്ചേരി:
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യം നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, റോയ് കുന്നപ്പള്ളി, ബാബു പട്ടരാട്,ജിജി എലുവാലുങ്കൽ, ബേബി വളയത്തിൽ, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, വിൽസൺ തറപ്പേൽ, മിനി സണ്ണി ജോബി ജോസഫ്, റെജി തമ്പി, വിൽസൺ തറപ്പിൽ, മത്തായി പെരിയടത്ത്,ബിജു ഓത്തിക്കൽ, സേവിയർ കിഴക്കേ കുന്നേൽ,ജോയ് മോളെകുന്നേൽ എന്നിവർ പ്രസംഗിച്ചു.


Post a Comment