ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ അങ്കണത്തിലെ 80 വർഷത്തിലേറെ പ്രായമുള്ള മരമുത്തശ്ശിമാരെയും പൂർവാധ്യാപകരെയും ആദരിച്ചു.
1954 ൽ സ്ഥാപിതമായ സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് അന്നുണ്ടായിരുന്ന കോൺവൻ്റിൻ്റെ മുമ്പിലായുണ്ടായിരുന്ന വെൽവറ്റ് ആപ്പിൾ എന്ന നിത്യഹരിത വൃക്ഷങ്ങളെയാണ് ആദരിച്ചത്.
തലമുറകൾക്കു തണലേകിയ മരമുത്തശ്ശിമാർ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിനെ പച്ചപ്പിൽ നിലനിർത്താനും സഹായിക്കുന്നു.
ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ നിർവഹിച്ചു.
കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ അബ്ദുന്നാസർ മുഖ്യാതിഥിയായി പങ്കെടുത്തു.
ഫാ.ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു.
ആദ്യകാല അധ്യാപക മാർത്തടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു.
എല്ലാ പൂർവാധ്യാപകർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ വെച്ച് പരിസ്ഥിതി പ്രവർത്തകൻ ഉസ്സൻ ഗ്രീൻഗാർഡൻ, പൂർവ വിദ്യാർഥിയും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന സെബാസ്റ്റ്യൻ തോമസ് എന്നിവരെയും ആദരിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് നജീബുദ്ദീൻ, അധ്യാപകരായ ബിജുമാത്യു, പ്രഭു ൽ വർഗീസ് ഷെല്ലി കെ ജെ , ശിൽപ ചാക്കോ പൂർവാധ്യാപകരായ മാർത്ത ടീച്ചർ, കെ എൽ ത്രേസ്യ, പി വി അബ്ദുറഹിമാൻ, എൻ വി അബ്രഹാം, എം ജെ ജെയിംസ് ജോസ് ഞാവള്ളി, ബാബു എം വി , സ്കൂൾ ലീഡർ മിൻഹ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

Post a Comment