തിരുവമ്പാടി: ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ഈ കാലഘട്ടത്തിൽ ഗാന്ധി സ്മരണ രാജ്യത്തിൻറെ അനിവാര്യ ഘടകമാണെന്നും , എല്ലാ വിദ്യാലയങ്ങളിലും ഗാന്ധി ദർശനങ്ങൾ വ്യാപിപ്പിക്കണമെന്നും ഗാന്ധിജിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ചെയർമാൻ ടി.ജെ . കുര്യാച്ചൻ പറഞ്ഞു
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ചെയർമാൻ പി സിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ലോകരാജ്യങ്ങൾ മുഴുവൻ ഗാന്ധി പ്രതിമയും ഗാന്ധിയുടെ ആദർശങ്ങളും ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന ഈ കാലഘട്ടത്തിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിലുള്ള ബസ് സ്റ്റാൻഡിന് സമീപം ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള മെമ്മോറാണ്ടം നൽകാൻ ഇന്ന് ചേർന്ന അനുസ്മരണ യോഗം തീരുമാനിച്ചു.
ടോമി കൊന്നക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു എണ്ണാർ മണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, ഏലിയാമ്മ ജോർജ്, പൗളിൻ മാത്യു,മേഴ്സി പുളിക്കാട്ടിൽ, രാജു പൈമ്പള്ളി,,ജോർജ് തെങ്ങുംമൂട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ ,സോമി വെട്ടുകാട്ടിൽ, ലിബിൻ മണ്ണും പ്ലാക്കിൽ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Post a Comment