ചമൽ :
കുട്ടികളുടെ പോഷകസുരക്ഷയും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന മാതൃകാപദ്ധതിയായ
“കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും”
ചമൽ ഗവൺമെന്റ് എൽ പി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു.
ആർ.കെ.വി.വൈ. (RKVY-RAFTAAR) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ ഒരുക്കി, കുട്ടികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുകയും പ്രകൃതിയോടും കൃഷിയോടും പരിസ്ഥിതിയോടും അടുപ്പം വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ് അധ്യക്ഷനായി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറ,
വികസന കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീന,
പിടിഎ പ്രസിഡണ്ട് എം.ഷമീർ ബാബു, വിനിഷാ രതീഷ്, ഷബാന, അഖില സി.പി ഫൈഹ ഫാത്തിമ
സംസാരിച്ചു.
കട്ടിപ്പാറ കൃഷി ഓഫീസർ ഷിരൻ. കെ. ആർ.സ്വാഗതവും
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് നന്ദിയും പറഞ്ഞു.

Post a Comment