കണ്ണോത്ത്: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ സി.പി.ഐ(എം) നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കണ്ണോത്ത് പ്രതിഷേധ പ്രകടനവും ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിക്കലും നടത്തി.

കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു), കർഷക സംഘം എന്നിവയുടെ നേതൃത്വത്തിൽ കണ്ണോത്ത് അങ്ങാടിയിൽ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

ഡൽഹിയിൽ സി.പി.ഐ(എം) നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

പ്രതിഷേധ യോഗത്തിൽ ഇ.പി. നാസർ സ്വാഗതം പറഞ്ഞു. രജി ടി.എസ്. അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ(എം) നേതാക്കളായ സുബ്രഹ്മണ്യൻ മാണിക്കോത്ത്, കെ.എം. ജോസഫ് മാസ്റ്റർ, കെ.എ. ജോൺ മാഷ്, കർഷക സംഘം സെക്രട്ടറി ലിൻസ് വർഗീസ്, കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എം.എം. സോമൻ, രജനി സത്യൻ, ബിന്ദു രജി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post