തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സ്വച്ഛതാ ഹി സേവാ' - കൈയോട് കൈ ക്യാമ്പയിൻ്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത പി.ആർ അധ്യക്ഷത വഹിച്ചു. 'ശുചീകരണ തൊഴിലാളികളും ആരോഗ്യപ്രശ്നങ്ങളും' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനീഷ
ബോധവത്കരണ ക്ലാസ് നൽകി.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, വാർഡ് മെമ്പർ സ്മിത ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ , ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എസ്സ്.എം അയന എന്നിവർ സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്, ജെ. പി.എച്ച്.എൻ മെജോ, എം.എൽ.എസ്പി മാരായ സനില, അർഷില, ആശ വർക്കർമാരായ ഷീബ,അനുഷ
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment