ആയഞ്ചേരി:
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന CNG സിലിണ്ടർ പരിശോധനാ/ക്ലീനിങ് സ്ഥാപനം പ്രദേശത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 3 മണി മുതൽ CNG സെന്ററിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ആയഞ്ചേരി–തറോപ്പൊയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉന്നയിക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണുകയും സ്ഥാപനം ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രധാന ആവശ്യം.
അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്ഥാപനം ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്നും ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.

Post a Comment