മുക്കം : മലയോര മേഖലയിൽ ആളുകളുടെ മാനസിക ഉല്ലാസവയം പ്രേദേശത്തിന്റെ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചുകൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും, ഡ്രീം എന്റർടൈമെന്റും ക്രോസ് ഈവന്റസും സംയുക്തമായി 2026
ഡിസംബർ  18 മുതൽ 2027ജനുവരി 15 വരെ തൊണ്ടിമ്മൽ ഇരവഴഞ്ഞി ഗ്രൗണ്ടിൽ ( അഗസ്ത്യൻമുഴി പാലത്തിന് സമീപം) വെച്ച് നടക്കുന്ന മുക്കം എസ്സ്‌പോ 2026 ന്റെ കാൽ നട്ടാൽ ചടങ്ങ് 
 തിരുവമ്പാടി എംഎൽഎ  സി.കെ കാസിം ഉദ്‌ഘാടനം ചെയ്തു .

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടർ ഫാൾ ആയ സുറിയാൽ വെള്ളച്ചാട്ടം ,
നയാഗ്രാ വാട്ടർ ഫാൾസ്  , ദിവസവും പ്രമുഖ കലാകാരൻമാർ അവതരിപ്പിക്കുന്ന സ്റ്റേജ് പ്രോഗ്രാം , വ്യത്യസ്ത രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് ഫെസ്റ്റ് , ഏറെ പുതുമയാർന്ന ഗെയിംസ് , മൂന്ന് ലക്ഷത്തോളം പൂക്കൾ വരുന്ന മിറാക്കിൾ ഗാർഡൻ , ഗോസ്റ്റ്  ഹൗസ്‌ , ഏറ്റവും പുതിയ അമുയ്സ്മെന്റ് റൈഡ് ആയ സീറോ ഗ്രാവിറ്റി , ഡാൻസിങ് പ്ലേ ഉൾപ്പടെയുള്ള അതിനൂതനമായ അമ്യൂസ്‌മെന്റ് റൈഡുകൾ എന്നിവ  ഫെസ്റ്റിൽ ഉണ്ടാവുമെന്ന് ഫെസ്റ്റ് സങ്കാടക സമിതി ഭാരവാഹികൾ അറിയിച്ചു. 

കാൽ നട്ടാൽ ചടങ്ങിൽ ഫെസ്റ്റ് ചെയർമാനും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ടുമായ  
ജിതിൻ പല്ലാട്ട് അധ്യക്ഷധ വഹിച്ചു.

വൈസ് പ്രസിഡണ്ട് പി.ആർ അജിത ,  ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ്‌ വട്ടപറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയപ്രസാദ്,
മാറിയമ്മ ബാബു, മുക്കം നഗരസഭ കൗൺസിലർ റെനീഷ് , എം. ടി  അഷ്‌റഫ്‌ , പി.ജെ. ജോസഫ്,  
മൊയിൻ കാവുങ്ങൽ , നിഷാബ് മുള്ളോളി, നളേഷൻ ചോലതൊടികയിൽ , എ.പി മുരളീധരൻ മാസ്റ്റർ , യൂട്ടൂബർ  ഷെരീഫ് ഇമ്മിണിയിൽ , പ്രജിത പ്രതീപ്  , രാജേശ്ശൻ വെള്ളാരംകുന്ന്  , പി.ടി ഹാരിസ് , അസ്ക്കർ ചെറിയമ്പലം, ബഷീർ ചൂരക്കാട്ട്, ജംഷീർ കാളിയേടത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post