ഓമശ്ശേരി: ഓമശ്ശേരി അമ്പലക്കണ്ടി തൂങ്ങംപുറത്ത് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു.

ഇന്നലെ രാത്രി എട്ടരയോടുകൂടി ആയിരുന്നുഅപകടം
ആലിൻതറ കൈവേലിമുക്ക് അഷ്റഫിന്റെ മകൻ റിഷാദ്, അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ നിഷാദ് എന്നിവരാണ് ജീവൻ നഷ്ടപ്പെട്ടത്.


​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

 സംഭവസ്ഥലത്ത് പോലീസും രക്ഷാപ്രവർത്തകരും എത്തി മേൽനടപടികൾ സ്വീകരിച്ചു.

മയ്യത്ത് നിസ്കാരം :
 അമ്പലക്കണ്ടി സ്വദേശിയായ മുഹമ്മദ് നിഷാദ് പി എൻ എന്നിവരുടെ മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 3 PM ന് പുതിയോത്ത് ജുമാമസ്‌ജിദിലും

 വെസ്റ്റ് വെണ്ണക്കോട് സ്വദേശി റിഷാദ് സി. എം. എന്നവരുടെ മയ്യിത്ത് നിസ്കാരം വൈകിട്ട് 3:45 PM-ന് ഏച്ചിക്കുന്ന് ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.


Post a Comment

Previous Post Next Post