മുക്കം ഉപജില്ലാ കലോത്സവത്തിൽ 3 കലാകിരീടങ്ങൾ നേടിയെടുത്ത വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ടീം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ പിടിഎ പ്രസിഡൻ്റ് ശ്രീ. നജീമുദ്ദീൻ എ എം എന്നിവർക്കൊപ്പം
ഓമശ്ശേരി :
മുക്കം ഉപജില്ലാ കലാമേളയിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ എൽ പി, യു പി , അറബിക് എൽ പി എന്നീ
വിഭാഗങ്ങളിലായി 3 ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയെടുത്തു.
യു പി വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയാണ് വേനപ്പാറയൂ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.
വിജയികളായ വിദ്യാർഥികൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി.
തിരുവമ്പാടിയിൽ വെച്ചു നടന്ന കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി 64 വിദ്യാർഥികൾ പങ്കെടുത്തു.
പി ടി എ പ്രസിഡൻ്റ് എ എം നജീമുദ്ദീൻ അധ്യക്ഷത വഹിച്ചു
സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ വിദ്യാർഥി പ്രതിഭകളെ ആദരിച്ചു
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കലാ കമ്മിറ്റി കൺവീനർ സ്മിത മാത്യു, അധ്യാപകരായ പ്രഭുൽ വർഗീസ് ,ഷാനിൽ പി എം ,ബിജുമാത്യു, ബിജില സി കെ , സ്കൂൾ ലീഡർ മിൻഹ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
ഓമശ്ശേരിയിൽ നടന്ന വിജയാഘോഷ യാത്രയ്ക്ക് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും നേതൃത്വം നൽകി.
.


Post a Comment