തിരുവമ്പാടി:
സേക്രഡ് ഹാർട്ട്ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക്സ്വയരക്ഷാപ്രതിരോധപരിശീലന പരിപാടിയായ ആർച്ച്ക്ക് തുടക്കമായി.

എൻഎസ്എസ് വോളണ്ടിയർസിനായി കേരള പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതിതുടങ്ങിയിരിക്കുന്നത്.സ്വയരക്ഷാ പരിശീലനത്തിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയെന്നതാ ണ് ലക്ഷ്യം.
സ്കൂൾ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പോലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ബിന്ദു വി,സീനിയർ പോലീസ് ഓഫീസർ വിജി എം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്,എൻഎസ്എസ് ലീഡർ അനശ്വര എ എസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post