കൈതപ്പൊയിൽ: എസ്.എം.എ (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഡേവിഡ്, എഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ് കൈതപ്പൊയിലിന്റെ നേതൃത്വത്തിൽ പൊതുഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമായി ചായസൽക്കാരവും ഇശൽ നൈറ്റും സംഘടിപ്പിച്ചു.
കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനും ആവശ്യമായ വലിയ സാമ്പത്തിക സഹായം സമാഹരിക്കുന്നതിനും ഈ കുരുന്നുകൾക്ക് സമൂഹത്തിന്റെ കരുതലും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് ക്ലബ് ഈ ജീവകാരുണ്യ സംരംഭത്തിന് നേതൃത്വം നൽകിയത്.
സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ നാട്ടുകാരുടെയും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചു.
ഓരോരുത്തരുടെയും ചെറിയ സംഭാവനകൾ സ്വീകരിച്ചുമാണ് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വലിയ പിന്തുണ സംഘാടകർ അറിയിച്ചു.
ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് നാസർ ടി., സെക്രട്ടറി മുജീബ് പി.എസ്. പുതുപ്പാടിവാർഡ്മെമ്പർമാരായ ടി.ടി. അഷ്റഫ്, ഷമീർ പി.
സി., എ. മുഹമ്മദ്, വി.കെ. കാദർ, ജാഫർ പി., ആർ.കെ. ഷാഫി, സി കെ ബഷീർ, എ.പി. ബഷീർ, പ്രണവ് മോഹൻ, യൂസുഫ് സി., മുജീബ്,യൂ കെ ഷമീർ, മുഹബ്ബത്ത് കെ.സി., ശിഹാബ്, ഷഫീക് എ.കെ., നൗഷാദ് പി., സിദ്ദീഖ്, അനീഷ്, ഫിയാസ് എം.പി., എ.പി. മുഹമ്മദ് മനാഫ് ആർ കെ ഹേമലത ശകുന്തള ഹൈരുന്നിസ . സാബു മാത്യു . സുഹൈൽ . ടി.കെ. സുബൈർ എന്നിവരും ഓട്ടോ തൊഴിലാളികൾ ചുമട് തൊഴിലാളികൾ
വ്യാപാരികൾ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.

Post a Comment